പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു

കൊച്ചി; ചേരാനെല്ലൂരില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. കുത്തുകേസില്‍ കസ്റ്റഡിയില്‍ എടുത്ത ഷഹീറാണ് മരിച്ചത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത സമയത്ത് ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.


അമിതമായി മദ്യം ഉളളില്‍ ചെന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ അനക്കമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ തന്നെ മരണം സംഭവിച്ചതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ യാതൊരു മര്‍ദ്ദനവും നടന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. 


എന്നാല്‍ മരണത്തെ കുറിച്ച് ഷഹിറിന്റെ ബന്ധുകള്‍ക്ക് വ്യക്തതയില്ല. പക്ഷേ സത്യം പുറത്ത് വരണമെന്നാണ് അവരുടെ പ്രതികരണം.


 


Loading...