കേരള കോണ്ഗ്രസ് യുഡിഎഫിലേക്കില്ല; കെ എം മാണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരള കോണ്ഗ്രസ് യുഡിഎഫിലേക്കില്ല; കെ എം മാണി

കോട്ടയം: കേരളകോണ്‍ഗ്രസ് ഒറ്റയ്‌ക്കോ ഒന്നിച്ചോ തുഴയുമെന്ന് കെഎം മാണി. ഉമ്മന്‍ച്ചാണ്ടിക്കും കെഎം മാണിക്കും നന്നായി തുഴയാന്‍ അറിയാമെന്നാണ് പറഞ്ഞത്. അതിനെ യുഡിഎഫിലേക്കുള്ള പ്രവേശനത്തിന്റെ സൂചനയായി ആരും വിലയിരുതണ്ട എന്നും കെ എം മാണി പറഞ്ഞു. തമ്മില്‍ കണ്ടപ്പോള്‍ സൗഹൃദ സംഭാഷണമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. 

ഒരു സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ കോണ്‍ഗ്രസിലെയും കേരളകോണ്‍ഗ്രസിലെയും നേതാക്കള്‍ ഒരേ വേദിയിലെത്തിയിരുന്നു. അവിടെയുണ്ടായ സൗഹൃദഭാഷണങ്ങല്‍ രാഷ്ട്രീയ അകല്‍ച്ച ഒഴിവാക്കി കോണ്‍ഗ്രസും കേരള  കോണ്‍ഗ്രസും ഒന്നിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് കേരള കോണ്ഗ്രസിന്‍റെ നിലപട് കെ എം മാണി വ്യക്തമാക്കിയത്

വേങ്ങര ഉപതിരഞ്ഞെടുപ്പിന് ആരെ പിന്തുണയ്ക്കുമെന്ന കാര്യം തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ ശേഷം പറയാം. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മുന്നണി പ്രവേശനം ഒരി പശ്‌നമല്ലെന്നും എല്ലായിടത്തും നിന്നും ക്ഷണമുണ്ടെന്നും മാണി പറഞ്ഞു. ആരോടും അധികസ്‌നേഹമോ വിരോധവുമില്ലാതെ തുറന്ന നയമാണ് പാര്‍ട്ടിയുടെതെന്നും മാണി പറഞ്ഞു. ക്ഷണം ലഭിക്കതതിനാലല്ല മുന്നണിയില്‍ ചേരാത്തതെന്നും മാണി കൂട്ടിച്ചേര്‍ത്തു.


LATEST NEWS