അയോഗ്യനാക്കാന്‍ ഇടയായ വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തതല്ല; രേഖകളുമായി കെ.എം. ഷാജി ഹൈക്കോടതിയില്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അയോഗ്യനാക്കാന്‍ ഇടയായ വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തതല്ല; രേഖകളുമായി കെ.എം. ഷാജി ഹൈക്കോടതിയില്‍ 

കൊച്ചി:  എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കാന്‍ ഇടയായ വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ പോലീസ് കണ്ടെടുത്തതല്ലെന്ന് വാദം.
ഇതു സംബന്ധിച്ച് കെ.എം.ഷാജി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പോലീസ് വ്യാജ തെളിവുണ്ടാക്കിയെന്നാരോപിച്ച് വളപട്ടണം  എസ്.ഐ ആയിരുന്ന ശ്രീജിത്ത് കോടേരിക്കെതിരെയാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

വര്‍ഗീയ പരാമര്‍ശമുള്ള ലഘുലേഖ പരാതിക്കാരനായ സിപിഎം നേതാവ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചതാണെന്നാണ് ഷാജിയുടെ ഹര്‍ജിയില്‍ പറയുന്നത്.  വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായ മനോരമയുടെ വീട്ടില്‍ നിന്ന് വര്‍ഗീയ പരാമര്‍ശമുള്ള നോട്ടീസുകള്‍ പിടിച്ചെടുത്തെന്നായിരുന്നു എസ്.ഐ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന മൊഴി. എന്നാല്‍ എസ്.ഐ വ്യാജമൊഴിയാണ് നല്‍കിയിരിക്കുന്നതെന്നും, സിപിഎം നേതാവ് എത്തിച്ച നോട്ടീസാണ് എസ്.ഐ മനോരമയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തുവെന്ന് പറയുന്നതെന്നും ഷാജി ആരോപിക്കുന്നു. 
                                                                                                                                                                                                        

എസ്.ഐ കോടതിയില്‍ ഹാജരാക്കിയ മഹസറില്‍ ഇത്തരത്തില്‍ ഒരു ലഘുലേഖ മനോരമയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തായി രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു. ഇത് സ്ഥാപിക്കുന്ന രേഖകളും ഷാജി തെളിവായി ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.