അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെഎം ഷാജി സുപ്രീം കോടതിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെഎം ഷാജി സുപ്രീം കോടതിയിലേക്ക്

കൊച്ചി : എംഎല്‍എ പദവിയില്‍ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെ.എം ഷാജി സുപ്രീം കോടതിയെ സമീപിച്ചു.

വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ കൃതൃമം കാണിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.

എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇടതു മുന്നണിയിലെ എം വി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ് .പിന്നീട് കെ എം ഷാജി നല്‍കിയ ഹര്‍ജിയില്‍ രണ്ടാഴ്ചത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും നിബന്ധനകള്‍ കോടതി പ്രഖ്യാപിച്ചിരുന്നില്ല .