കൊച്ചി മെട്രോയ്ക്ക് ഇന്ന് ശുഭയാത്ര, കന്നിയാത്രയ്ക്ക് നിറഞ്ഞ ജനപങ്കാളിത്തം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി മെട്രോയ്ക്ക് ഇന്ന് ശുഭയാത്ര, കന്നിയാത്രയ്ക്ക് നിറഞ്ഞ ജനപങ്കാളിത്തം

കൊച്ചി: കന്നിയാത്രയില്‍ തന്നെ നിറഞ്ഞ ജനപങ്കാളിത്തം. കൊച്ചി മെട്രോ സര്‍വീസില്‍ ആദ്യയാത്രയില്‍ തന്നെ പങ്കാളികളാകാന്‍ അതിരാവിലെ തന്നെ യാത്രക്കാര്‍ എത്തി. ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കും, പാലാരിവട്ടത്ത് നിന്ന് ആലുവയിലേക്കും ഒരേ സമയം സര്‍വീസ് തുടങ്ങി. ആദ്യ യാത്രയ്ക്കായി രാവിലെ 5.30 മുതല്‍ ടിക്കറ്റെടുക്കാന്‍ ജനങ്ങള്‍ വരിനിന്നു.


യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ രാവിലെ 5.45 മുതല്‍ കൊടുത്തു തുടങ്ങി. ആദ്യ യാത്രയായതിനാല്‍ ടിക്കറ്റ് എടുക്കാന്‍ എത്തിയവരുടെ നീണ്ട നിരയാണ് ആലുവയിലും പാലാരിവട്ടത്തും ഉണ്ടയത്.

ഒന്‍പതു മിനിറ്റിന്റെ ഇടവേളയിലാണ് ആദ്യ ദിവസങ്ങളില്‍ ട്രെയിനുകളുണ്ടാവുക. രാവിലെ ആറ് മണിമുതല്‍ രാത്രി 10 മണിവരെയാണ് സര്‍വീസുണ്ടാകുക. ഓരോ 10 മിനിറ്റ് ഇടവിട്ട് സര്‍വീസുണ്ടാകും.ദിവസം 219 ട്രിപ്പുകളാണ് ആസൂത്രണം ചെയ്യുന്നത്. രാത്രിയില്‍ സര്‍വീസ് ആലുവയിലാണ് അവസാനിക്കുക.


LATEST NEWS