കൊച്ചി മെട്രോ ഉദ്ഘാടനം : തിയതി നിശ്ചയിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി മെട്രോ ഉദ്ഘാടനം : തിയതി നിശ്ചയിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം : നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കൊ​ച്ചി മെ​ട്രോ റെ​യി​ലി​ന്‍റെ ഉ​ദ്ഘാ​ട​ന തി​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പു​റ​ത്താ​ണെ​ന്നും ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ്ക്കു കൂ​ടി സാ​ധി​ക്കു​ന്ന ഒ​രു ദി​വ​സം നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി മെ​ട്രോ റെ​യി​ലി​ന്‍റെ ഉ​ദ്ഘാ​ട​ന തി​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ക​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യെ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ കാ​ര​ണം ഇ​തേ​വ​രെ ഉ​ദ്ഘാ​ട​ന​ദി​വ​സം തീ​രു​മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ത്ര​യും വേ​ഗ​ത്തി​ൽ ഒ​രു ദി​വ​സം നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി നി​ര​ന്ത​രം സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​ണ്ട്. അ​ടു​ത്തു​ത​ന്നെ ഒ​രു തി​യ​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന ദി​വ​സം നി​ശ്ച​യി​ച്ച​താ​യി പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ തെ​റ്റി​ദ്ധാ​രണ​യു​ടെ പു​റ​ത്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം 30ന് ​ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു ചൂ​ടു​പി​ടി​ച്ച​ത്. മേ​യ് 30ന് ​പ്ര​ധാ​ന​മ​ന്ത്രി വി​ദേ​ശ പ​ര്യ​ട​ന​ത്തി​ലാ​യി​രി​ക്കും. ഇ​ത​റി​ഞ്ഞു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​ന തി​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു പ​ത്ര​ക്കു​റി​പ്പി​റ​ക്കേ​ണ്ടി​വ​ന്ന​ത്.