മെട്രോയുടെ ഉദ്ഘാടനം സമയം തീരുമാനിച്ചത് കേന്ദ്രത്തെ അറിയിക്കാതെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെട്രോയുടെ ഉദ്ഘാടനം സമയം തീരുമാനിച്ചത് കേന്ദ്രത്തെ അറിയിക്കാതെ

ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതാണ് ഇപ്പോള്‍ വിവാദമാകുന്നത്.

മെയ് 30 ന് മെട്രോ ഉദ്ഘാടനം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ മെയ് 29 മുതല്‍ ജൂണ്‍ നാലുവരെ പ്രധാനമന്ത്രി യൂറോപ്പ് പര്യടനത്തിലാണ്. ഒന്നരമാസം മുമ്പ് നിശ്ചയിച്ചതാണ് വിദേശ പര്യടനം. ജര്‍മനി, സ്‌പെയിന്‍, റഷ്യ രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്. ജൂണ്‍ അഞ്ച്, ആറ് തിയതികളില്‍ ഒഴിവുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ പ്രധാനമന്ത്രിക്കായി കാക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികദിനത്തില്‍ തന്നെ ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. സര്‍ക്കാരിന്റെ പിടിവാശിയാണ് ഉദ്ഘാടനം മെയ് 30 ന് തന്നെ തീരുമാനിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു.