തോമസ് ചാണ്ടിക്കെതിരെ ആദ്യം നിലപാട് എടുത്തത് താനാണെന്ന് കൊടിക്കുന്നിൽ സുരേഷ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തോമസ് ചാണ്ടിക്കെതിരെ ആദ്യം നിലപാട് എടുത്തത് താനാണെന്ന് കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: തോമസ് ചാണ്ടിക്കെതിരെ ആദ്യം നിലപാട് എടുത്തത് താനാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.  അന്നു തന്നെ ആരും പിന്തുണച്ചില്ലെ എന്നും കൊടിക്കുന്നില്‍ ആരോപിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു കൃഷിമന്ത്രിയായിരുന്ന‌ കെ.പി.മോഹനൻ കുട്ടനാട്ടിലെ കൃഷി പ്രശ്നം ചർച്ച ചെയ്യാൻ യോഗം വിളിച്ചതു തോമസ് ചാണ്ടിയുടെ റിസോർട്ടിലാണ്. 

അന്നു താൻ കൃഷി പ്രശ്നം ചർച്ച ചെയ്യാൻ യോഗം വിളിച്ചതുമുതല്‍ ശക്തമായി പ്രതികരിച്ചെങ്കിലും യുഡിഎഫിൽ നിന്നടക്കം പിന്തുണ ലഭിച്ചില്ല. തന്റെ സ്ഥാനങ്ങൾ ഉപയോഗിച്ചു ബിസിനസ് വളർത്താനാണു തോമസ് ചാണ്ടിയുടെ ശ്രമമെന്ന് അന്നേ പറഞ്ഞിരുന്നു. ഇന്നു തോമസ് ചാണ്ടിക്കെതിരെ നടക്കുന്ന സമരം കണ്ട് ആസ്വദിക്കുന്നതായും കൊടിക്കുന്നിൽ പറഞ്ഞു.


LATEST NEWS