മനുഷ്യാവകാശ കമ്മീഷൻ രാജിവെച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണ് നല്ലതെന്ന് കോടിയേരി ബാലകൃഷ്ണൻ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മനുഷ്യാവകാശ കമ്മീഷൻ രാജിവെച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണ് നല്ലതെന്ന് കോടിയേരി ബാലകൃഷ്ണൻ 

മനുഷ്യാവകാശ കമീഷനെതിരെ പരാമർശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷൻ. മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചാണ് കോടിയേരി ബാലകൃഷണൻ രംഗത്തെത്തിയത്. കമീഷന്‍ രാഷ്ട്രീയക്കാരെ പോലെ സംസാരിക്കരുത്. ഇത്തരത്തില്‍ സംസാരിക്കുകയാണെങ്കില്‍ രാജിവെച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണ് നല്ലതെന്നും കോടിയേരി പറഞ്ഞു.

കസ്റ്റഡിയിലെടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാകില്ലെന്നുന്നും കോടിയേരി വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് മനുഷ്യാവകാശ കമീഷൻ ചെയർമാനെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. കമീഷൻ ചെയർമാൻ അദ്ദേഹത്തിന്‍റെ പണി എടുക്കണമെന്നും രാഷ്ട്രീയം സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.  

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന കമ്മീഷൻ ചെയർമാന്‍റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.