പോലീസിൽ  വര്‍ഗീയചേരി തിരിവുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നു; കോടിയേരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോലീസിൽ  വര്‍ഗീയചേരി തിരിവുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നു; കോടിയേരി

 ശബരിമലയിലെ  സമരം വിശ്വാസം രക്ഷിക്കാനായില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ശബരിമലയെ സംഘര്‍ഷഭൂമിയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പോലീസിൽ  വര്‍ഗീയചേരിതിരിവുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നു. കോൺഗ്രസ്സും ബിജെപി യുടെയും ലക്‌ഷ്യം രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിധിയെ കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുന്നില്ല. വിധി തിരുത്തിക്കാമെന്നുറപ്പുണ്ടെങ്കില്‍ എതിര്‍ക്കുന്നവര്‍ കോടതിയെ സമീപിക്കണം.

സുപ്രീംകോടതിവിധി ഇടതുസര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതല്ല. ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘമാണ് കോടതിവിധി നേടിയെടുത്തത്. സുപ്രീംകോടതിവിധി നടപ്പാക്കണമെന്ന് കേന്ദ്രം സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലെ ബിജെപി സമരംചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ട് സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമം. ഇന്ന് സമരത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസുകാര്‍ നാളെ ബിജെപിയാകുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


LATEST NEWS