കൊലപാതകങ്ങള്‍ക്കു കാരണം പ്രാദേശിക വികാരം ; കൊടിയേരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊലപാതകങ്ങള്‍ക്കു കാരണം പ്രാദേശിക വികാരം ; കൊടിയേരി


തൃശ്ശൂര്‍ :  സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളും, കൊലപാതകങ്ങളും നേതൃ തലത്തിലെ ആലോചനയുടെ ഫലമല്ലെന്ന്  സി.പിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. പ്രാദേശികമായ വികാരപ്രകടനങ്ങളാണ് കൊലപാതകങ്ങളില്‍ വരെ എത്തുന്നത്. വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് അക്രമം കൊണ്ടല്ല. പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അക്രമം കൊണ്ട് പാര്‍ട്ടിക്കാണ് നഷ്ടം. ഇത് അനുഭാവികളെടക്കം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു. 

യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കൊടിയേരി വ്യക്തമാക്കി. മാര്‍ക്‌സിസ്റ്റ് വിരുദ്ധമുന്നണിക്ക് കേരളത്തില്‍ പ്രസക്തിയില്ല. കോണ്‍ഗ്രസുമായി രാഷ്ട്രീയകൂട്ടുകെട്ട് അസാധ്യമാണെന്നും നയപരമായ യോജിപ്പില്ലെന്നും കോടിയേരി വിശദീകരിച്ചു.

കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസെന്നും കോടിയേരി പ്രതികരിച്ചു. കോണ്‍ഗ്രസിനോടുള്ള രാഷ്ട്രീയനയമല്ല കേരള കോണ്‍ഗ്രസിനോട് സ്വീകരിക്കുന്നത്. സിപിഐ നിഴല്‍യുദ്ധം നടത്തേണ്ട. തര്‍ക്കങ്ങളുണ്ടെങ്കില്‍ നേരിട്ടുപറയാം. എല്‍ഡിഎഫിലേക്ക് വരുന്നു എന്ന് മാണി പറഞ്ഞിട്ടില്ല. പറയുമ്പോള്‍ മാത്രം ചര്‍ച്ചയാകാമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 


LATEST NEWS