എന്‍.ഡി.എ വിട്ടശേഷം ബി.ഡി.ജെ.എസിനെ ഇടതുമുന്നണിയില്‍ എടുക്കുന്നകാര്യം പരിഗണിക്കും; കോടിയേരി ബാലകൃഷ്ണന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്‍.ഡി.എ വിട്ടശേഷം ബി.ഡി.ജെ.എസിനെ ഇടതുമുന്നണിയില്‍ എടുക്കുന്നകാര്യം പരിഗണിക്കും; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: എന്‍.ഡി.എ വിട്ടശേഷം ബി.ഡി.ജെ.എസിനെ ഇടതുമുന്നണിയില്‍ എടുക്കുന്നകാര്യം പരിഗണിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റൊരു മുന്നണിയിലാണ് ബി.ഡി.ജെ.എസ് ഇപ്പോള്‍ അവര്‍ എന്‍ ഡി എയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കുമ്പോള്‍ എല്‍.ഡി.എഫില്‍ എടുക്കുന്നകാര്യം പരിഗണിക്കുമെന്നും കോടിയേരി പറഞ്ഞു.

ബി.ജെ.പിക്ക് ഒപ്പമുള്ള പാര്‍ട്ടിക്കുവേണ്ടി എല്‍.ഡി.എഫ് വാതില്‍ തുറന്നുവച്ചിട്ടില്ല എന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ എന്‍.ഡി.എ ഇല്ല. ബി.ജെ.പി കേരളത്തില്‍ ഒരുകാലത്തും അധികാരത്തില്‍ വരാന്‍ പോകുന്നില്ല എന്നും മനസുകൊണ്ട് താന്‍ ഇടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് എന്‍.ഡി.എ മുന്നണിവിടാന്‍ ബി.ഡി.ജെ.എസ് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമായത്.