ബ്രാഹ്മണർക്ക് ​മാത്രമേ ബി.ജെ.പിയിൽ രക്ഷ​കിട്ടൂവെന്ന തിരിച്ചറിവ് സുരേഷ് ​ഗോപിക്ക് ​പോലും ഉണ്ടായി; കോടിയേരി ബാലകൃഷ്ണൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രാഹ്മണർക്ക് ​മാത്രമേ ബി.ജെ.പിയിൽ രക്ഷ​കിട്ടൂവെന്ന തിരിച്ചറിവ് സുരേഷ് ​ഗോപിക്ക് ​പോലും ഉണ്ടായി; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ബ്രാഹ്മണർക്ക് ​മാത്രമേ ബി.ജെ.പിയിൽ രക്ഷ​കിട്ടൂവെന്ന തിരിച്ചറിവ് എം.പിയായ സുരേഷ് ​ഗോപിക്ക്​ പോലും ഉണ്ടായതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന അദ്ദേഹത്തിന്റെ തുറന്നു​പറച്ചിൽ ഇക്കാര്യമാണ്​വ്യക്തമാക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സമിതി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു ഏകോപനവും ഹിന്ദു ​ഐക്യവുമെന്ന്​ ആവർത്തിച്ചു പറയുന്ന ബി.ജെ.പിയുടെ എം.പിക്ക് തന്നെ ​ബോധ്യ മുണ്ടായെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും കോടിയേരി ചോദിച്ചു. 1920 കളിൽ ഒരു സംഘം ബ്രാഹ്മണ യുവാക്കൾ ചേർന്ന രൂപംകൊടുത്ത സംഘമാണ് ആർ.എസ്.എസ് എന്നും അദ്ദേഹം പറഞ്ഞു.

കൃഷിക്ക് കൃഷിക്കാരന്റെ ആവശ്യമില്ലെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. മോഡി സര്‍ക്കാര്‍ എല്ലാം കോര്‍പറേറ്റ് വൽക്കരിക്കുകയാണ്. ഉത്തരേന്ത്യയിലെ കര്‍ഷകരുടെ ദുരിതങ്ങളും കര്‍ഷക ആത്മഹത്യകളും കണ്ടില്ലെന്ന് നടിക്കുകയാണ് എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.