കിം ജോങ് ഉന്നിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കിം ജോങ് ഉന്നിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ രംഗത്ത്

കായംകുളം: രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികൾക്കുള്ള പണമെടുത്തു സൈനികശേഷി വർധിപ്പിക്കുന്നതെന്നു കോടിയേരി പറഞ്ഞു. കിം ജോങ് ഉന്നിന്റെ ചിത്രം ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് പാർട്ടി സമ്മേളന പ്രചാരണ ബോർഡുകളിൽ ഇടം പിടിച്ചത് വിവാദമായിരുന്നു. 

മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നു ചൈനീസ് പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചു. തെക്കൻ കൊറിയയെ ആയുധവൽക്കരിച്ച് വടക്കൻ കൊറിയയെ ഇല്ലാതാക്കാനാണു അമേരിക്കയുടെ ശ്രമം. ഇതിനെ പ്രതിരോധിക്കാനുള്ള ബാധ്യത വടക്കൻ കൊറിയയ്ക്കുണ്ട്. ചൈനയ്ക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചുതണ്ടു രൂപപ്പെട്ടു വരികയാണെന്നും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.