നിപാ വൈറസുകളെ പോലെ അപകടകാരികളായ ആര്‍ എസ് എസ് വൈറസുകളെയും ജനം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം: കോടിയേരി ബാലകൃഷ്ണന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിപാ വൈറസുകളെ പോലെ അപകടകാരികളായ ആര്‍ എസ് എസ് വൈറസുകളെയും ജനം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌.

നിപാ വൈറസ് പനി പടര്‍ന്ന് പിടിക്കാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനുമുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളണം. വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ഒരു സാഹചര്യവും നിലവിലില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായും ലോകാരോഗ്യസംഘടനയുമായും ബന്ധപ്പെട്ട് ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്ന ആരോഗ്യവകുപ്പിന്റെ നടപടികള്‍ മാതൃകാപരമാണ്

. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകളെല്ലാം എടുത്തുമാത്രമേ രോഗികളെ പരിചരിക്കാനും വൈറസിനെ അമര്‍ച്ചചെയ്യാനുമുള്ള ശ്രമങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ഏര്‍പ്പെടാന്‍ പാടുള്ളു. ഇത്തരമൊരു പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍, ചില ആര്‍ എസ് എസ് വൈറസുകളെ വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുമായി സോഷ്യല്‍മീഡിയയില്‍ കാണാനാവുന്നുണ്ട്. നിപാ വൈറസുകളെ പോലെ അപകടകാരികളായ ആര്‍ എസ് എസ് വൈറസുകളെയും ജനങ്ങള്‍ തീരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.