എം.എല്‍.എ ഗണേഷ് കുമാര്‍ മര്‍ദ്ധിച്ചെന്ന് പരാതി നല്‍കിയ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ്; എന്നാല്‍,ഗണേഷിനെതിരെ നിസ്സാര കുറ്റങ്ങള്‍ : ’ പൊലീസിന്‍റെ തനിനിറം പുറത്ത്’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എം.എല്‍.എ ഗണേഷ് കുമാര്‍ മര്‍ദ്ധിച്ചെന്ന് പരാതി നല്‍കിയ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ്; എന്നാല്‍,ഗണേഷിനെതിരെ നിസ്സാര കുറ്റങ്ങള്‍ : ’ പൊലീസിന്‍റെ തനിനിറം പുറത്ത്’

തിരുവനന്തപുരം: ഗണേഷ് കുമാര്‍ എം.എല്‍.എയുടെ കാറിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് എം.എല്‍.എ മര്‍ദ്ദിച്ച യുവാവ്‌ അനന്തകൃഷ്ണനും അമ്മയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പൊലീസിന്‍റെ അനീതി പുറത്ത്. എന്നാല്‍ എം.എല്‍.എയ്ക്കെതിരെ എടുത്ത കേസില്‍ നിസാര കുറ്റങ്ങള്‍ മാത്രം.
മാരകായുധo കൊണ്ട് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നത് ഉള്‍പ്പെടയുള്ള കുറ്റങ്ങളാണ് അനന്തകൃഷ്ണനും, അമ്മയ്ക്കുമെതിരെയുള്ളത്. ആദ്യം പരാതി നല്‍കിയത് യുവാവായിട്ടും, കേസ് ആദ്യം എടുത്തത് എം.എല്‍.എയുടെ പരാതി.അങ്ങനെ ഇവിടെ പൊലീസ് തന്‍റെ തനി നിറം കാണിച്ചിരിക്കുകയാണ്. 

സംഭവo ഇങ്ങനെ : 
 കൊല്ലം അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്ക് വന്നതായിരുന്നു എം.എല്‍എ.ഇതേ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എം.എല്‍.എ യുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും കാറില്‍ നിന്ന് ചാടിയിറങ്ങി യുവാവിനെ മര്‍ദ്ധിക്കുകയായിരുന്നു.അതും യുവാവിന്‍റെ അമ്മയുടെ മുന്നിലിട്ട്.
അമ്മയെ അസഭ്യം പറഞ്ഞു. അഗസ്ത്യക്കോട് പുലിയത്ത് വീട്ടില്‍ അനന്തകൃഷ്ണന്‍ , അമ്മ ഷീന എന്നിവരാണ് എം.എല്‍.എ യുടെ നീച പ്രവര്‍ത്തിക്ക് ഇരയായത് . പരുക്കേറ്റ അനന്തകൃഷ്ണനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ശരിക്കും എം.എല്‍.യുടെ കാര്‍ അല്‍പ്പം പിന്നോട്ട് എടുത്തിരുന്നേല്‍, ഇരു വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ ഇടം ലഭിച്ചേനെ. എന്നാല്‍ ഡ്രൈവര്‍ ശാന്തന്‍ കാര്‍ പിന്നോട്ടെടുക്കാന്‍ കൂട്ടാക്കിയില്ല.  ഇതോടെ അനന്തകൃഷ്ണന്‍ തന്‍റെ കാര്‍ പിന്നോട്ടെടുത്ത് ഒരു വീടിന്‍റെ മുറ്റത്തേക്ക് കയറ്റിയാണ് എം.എല്‍.എയ്ക്ക് വഴിയൊരുക്കിയത്.


LATEST NEWS