കൂടത്തായി കൊലപാതക പരമ്പര; ജോളി ജോസഫിന്‍റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം കട്ടപ്പനയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൂടത്തായി കൊലപാതക പരമ്പര; ജോളി ജോസഫിന്‍റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം കട്ടപ്പനയിൽ

ഇടുക്കി:  കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്‍റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം കട്ടപ്പനയിലെത്തി. ജോളിയുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും അന്വേഷണസംഘം കണ്ട് മൊഴി രേഖപ്പെടുത്തുകയാണിപ്പോൾ. സിഐ ബിനീഷ് കുമാർ, എസ്ഐ ജീവൻ ജോർജ്ജ് എന്നിവരടങ്ങിയവരാണ് കട്ടപ്പനയിൽ എത്തിയിരിക്കുന്നത്. കൂടത്തായി കേസിൽ വഴിത്തിരിവായി കൊലപാതകങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് ആദ്യം റിപ്പോർട്ട് നൽകിയത് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജാണ്. 

ആദ്യം അന്വേഷണസംഘം ജോളിയുടെ കുടുംബവീട്ടിലാണ് എത്തിയത്. ജോളിയുടെ അച്ഛനമ്മമാരും മൂത്ത സഹോദരിയുമാണ് ഇവിടെയുള്ളത്. ഇവരുടെ മൊഴി എടുത്ത ശേഷം സമീപത്തുള്ള സഹോദരൻ നോബിയെ അന്വേഷണ സംഘം കാണും. കട്ടപ്പനയിലെ കുടുംബവീടിന് ഏതാണ്ട് രണ്ട് കിലോമീറ്റർ അകലെയാണ് നോബിയുടെ വീട്. പിന്നീട് തടിയമ്പാട്, മുരിക്കാശ്ശേരി, രാജകുമാരി എന്നിവിടങ്ങളിൽ ജോളിയുടെ മറ്റ് സഹോദരങ്ങളുണ്ട്. ഇവരുടെ മൊഴിയും രേഖപ്പെടുത്തും.