കോതമംഗലത്ത് എക്‌സൈസിൻ്റെവൻ ഗഞ്ചാവ് വേട്ട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോതമംഗലത്ത് എക്‌സൈസിൻ്റെവൻ ഗഞ്ചാവ് വേട്ട

കോതവംഗലം: അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കു മായി വിതരണത്തിനായി കൊണ്ടുവന്ന രണ്ടേമുക്കാൽ കിലോ ഗഞ്ചാവുമായി ആസാം സ്വദേശി മുഫിദുൽ ഇസ്ലാം (31) നെ എക്സൈസ് ഇൻസ്പെക്ടർ പി.കെ.റോയിയും സഘവും അറസ്റ്റ് ചെയ്തു. കോതമംഗലം, പോത്താനിക്കാട് ,അടിവാട്, പല്ലാരിമംഗലം എന്നീ പ്രദേശങ്ങളിലാണ് ഗഞ്ചാവ് വിൽപന നടത്തിയിരുന്നത് പ്രതി കുറച്ച് ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.ഇയാൾക്ക്ലഭിക്കുന്ന ഗഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണന്ന് എക്സൈസ് സംഘം അറിയിച്ചു. പ്രതിയുടെ പക്കൽ നിന്നും ഗഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും വ്യക്ത്തമായസൂചനകൾ ലഭിച്ചതായും കൂടുതൽ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.എം.കാസിം പ്രതിയുടെ ദേഹ പരിശോധന നടത്തി ചോദ്യം ചെയ്തു.വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ നടത്തുമെന്നും പോത്താനിക്കാട്, അടിവാട്, പല്ലാരിമംഗലം പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി പ്രത്യേക ഷാഡോ സംഘത്തെ നിയോഗിച്ചതായും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു പ്രതിയെ കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു.റെയ്ഡിന് എക്സൈസ് ഇൻസ്പെക്ടർ പി.കെ.റോയി, പ്രിവന്റീവ് ഓഫീസർമാരായ വി.എ.ജബ്ബാർ, ചെറിയാച്ചൻ ജോർജ്ജ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം.അബ്ദുള്ളക്കുട്ടി, ശ്രീകുമാർ LC, ഷിജീവ് കെ.ജി, ജിമ്മി .വി .എൽ, എം.കെ.ബിജു, സുജിത്ത് കെ.വിജയൻ എന്നിവർ പങ്കെടുത്തു. ഗഞ്ചാവ്, മയക്കുമരുന്ന് ഇവയുടെ വിൽപന നടക്കുന്നതായി വിവരം ലഭിച്ചാൽ 9400069578, 0485-2826460 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് എക്സൈസ് ഇൻസപെക്ടർ അറിയിച്ചു.


LATEST NEWS