നീലേശ്വരം സ്‌ക്കൂളില്‍ അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവം; ഒരു വിദ്യാർത്ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീലേശ്വരം സ്‌ക്കൂളില്‍ അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവം; ഒരു വിദ്യാർത്ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

കോഴിക്കോട്: കോഴിക്കോട്: കോഴിക്കോട് മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു പകരം അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ തടഞ്ഞ് വച്ച ഒരു വിദ്യാർത്ഥിയുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കുട്ടിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. 

കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഉത്തരപ്പേപ്പറിൽ അധ്യാപകന്‍ തിരുത്തി എഴുതിയ ഭാഗത്തിന്‍റെ മാര്‍ക്ക് വെട്ടിക്കുറച്ചാണ് ഫലം പുറത്ത് വിട്ടത്. എന്‍സിസിക്ക് ഉള്ള ഗ്രേഡ് മാര്‍ക്ക് കൂടി ചേര്‍പ്പോഴാണ് കുട്ടിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ആയത്.

അതേസമയം, സംഭവത്തില്‍ വീണ്ടും പരീക്ഷയെഴുതണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം കുട്ടികള്‍ അംഗീകരിച്ചു. രണ്ടു കുട്ടികളോടാണ് വീണ്ടും പരീക്ഷയെഴുതാന്‍ വിദ്യാഭ്യാസ വകുപ്പ ആവശ്യപ്പെട്ടത്. ആദ്യം ഈ തീരുമാനത്തെ കുട്ടികളും രക്ഷിതാക്കളും എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു. അധ്യാപകന്‍ ഇത്തരത്തില്‍ ഒരു ക്രമക്കേട് നടത്തുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയതെന്നും കുട്ടികള്‍ അറിയിച്ചിരുന്നു.


LATEST NEWS