കോഴിക്കോട് പെരിങ്ങലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് പെരിങ്ങലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് പെരിങ്ങലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കാവാലം സ്വദേശിനിയായ റംലയാണ് കൊല്ലപ്പെട്ടത്. സ്ഥിരമായി ഇവര്‍ക്കിടയില്‍ വഴക്കുണ്ടാകാറുള്ളതിനാല്‍ സമീപവാസികള്‍ ആരും വഴക്കില്‍ ഇടപെട്ടിരുന്നില്ല. പതിവില്ലാതെ വലിയ നിലവിളി കേട്ടതിനുശേഷമാണ് സമീപവാസികള്‍ സംഭവം അറിയുന്നത്.  

കൊലപാതകത്തിനുശേഷം റംലയുടെ ഭര്‍ത്താവ് നാസര്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതക കാരണം വ്യക്തമല്ല. 


LATEST NEWS