കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്ര ഗോഡൗണില്‍ തീപ്പിടിത്തം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് വലിയങ്ങാടിയിലെ	കൊപ്ര ഗോഡൗണില്‍ തീപ്പിടിത്തം

കോഴിക്കോട്: വലിയങ്ങാടിയിലെ കൊപ്ര ഗോഡൗണില്‍ തീപ്പിടിത്തം. ബുധനാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് കൊപ്ര സംഭരിച്ച പാണ്ട്യാലയിലെ ചേവിന് തീപ്പിടിച്ചത്.  കൊപ്രച്ചേവില്‍ സൂക്ഷിച്ചിരുന്ന  ആയിരക്കണക്കിന് ടണ്‍ കൊപ്രായാണ് കത്തിനശിച്ചത്. രാത്രിയായതിനാല്‍ ആളപായമൊന്നുമില്ല.രണ്ടുനില കെട്ടിടത്തില്‍നിന്നാണ്  പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍  അഗ്‌നിരക്ഷാസേനയില്‍ വിവരം അറിയിക്കുകയായിരുന്നു. 

ബീച്ച്, വെള്ളിമാട്കുന്ന്, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്ന്  ഏഴുയൂണിറ്റ് അഗ്‌നിശമനസേനാ വിഭാഗമെത്തി തീഅണച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് കരുതുന്നത്.


LATEST NEWS