കോഴിക്കോട് ഷിഗല്ലെ ബാധിച്ച്​ രണ്ടു വയസുകാരൻ മരിച്ചു; ഇരട്ട സഹോദരൻ ചികിത്സയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് ഷിഗല്ലെ ബാധിച്ച്​ രണ്ടു വയസുകാരൻ മരിച്ചു; ഇരട്ട സഹോദരൻ ചികിത്സയിൽ

കോഴിക്കോട്​: പുതുപ്പാടിയിൽ ഷിഗല്ലെ ബാധിച്ച്​ രണ്ടു വയസുകാരൻ മരിച്ചു. അടിവാരം സ്വദേശി ഹർഷാദി​ന്റെ മകൻ സിയാനാണ്​ മരിച്ചത്​.  വയറിളക്കത്തെ തുടര്‍ന്ന് സിയാനെയും ഇരട്ട സഹോദരനെയും കോഴിക്കോട് മെഡിക്കല്‍കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  കഴിഞ്ഞ ദിവസമായി ഇവരിൽ കുടലിനെ ബാധിക്കുന്ന ഷിഗല്ലെ ബാക്റ്റീയ സ്ഥിരീകരിച്ചത്​.

കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. 2016ല്‍ ഷിഗെല്ല ബാധിച്ച് നാല് കുട്ടികള്‍ മരിച്ചിരുന്നു.

കോളിഫോം ബാക്​ടീരിയ കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ എന്ന ബാക്ടീരിയ കുടലിൽ രോഗം പകര്‍ത്തുന്നത്. രോഗബാധ സംശയിക്കുന്ന പ്രദേശത്തുള്ളവര്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.