ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത്  കെപിസിസിയെന്ന്‍  മന്ത്രി ഇ.പി ജയരാജന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത്  കെപിസിസിയെന്ന്‍  മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കെ.പി.സി.സി പ്രസിഡന്റും കെപിസിസിയുമാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. കെ.കരുണാകരനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സഹപ്രവര്‍ത്തകര്‍ നടത്തിയ ഗൂഢാലോചനയാണ് ഇതെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഇ.പി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നമ്പി നാരായണനു നല്‍കേണ്ട നഷ്ടപരിഹാര തുകയിലും നിയമാനുസൃതം നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസാണ്. കരുണാകരനെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് എം.എം. ഹസന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണത്തിനും നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും സുപ്രീം കോടതി വിധി. നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ണായക വിധി. 

നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി . അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. റിട്ട. ജസ്റ്റിസ് ഡി.കെ.ജെയിന്‍ അധ്യക്ഷനായ സമിതി അന്വേഷിക്കും.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി .