വൈദ്യുതി മുടങ്ങിയ കാര്യം പറഞ്ഞപ്പോള്‍ ഉപഭോക്താവിന് കെഎസ്ഇബി ജീവനക്കാരന്റെ തെറിയഭിഷേകം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വൈദ്യുതി മുടങ്ങിയ കാര്യം പറഞ്ഞപ്പോള്‍ ഉപഭോക്താവിന് കെഎസ്ഇബി ജീവനക്കാരന്റെ തെറിയഭിഷേകം

പെരുമ്പാവൂർ:  വൈദ്യുതി മുടങ്ങിയ കാര്യം പറഞ്ഞപ്പോള്‍ ഉപഭോക്താവിന് കെഎസ്ഇബി ജീവനക്കാരന്റെ തെറിയഭിഷേകം.  പരാതിപ്പെടാൻ ഫോണിൽ‌ വിളിച്ച ഡയാലിസിസ് രോഗിയുടെ മകനായ വിദ്യാക്കാണ് തെറിയഭിഷേകം ലഭിച്ചത്.  . പെരുമ്പാവൂർ വളയൻചിറങ്ങര കെഎസ്ഇബി ഓഫിസിലെ ജീവനക്കാരനാണ് ഉപഭോക്താവിനോടു മോശമായി പെരുമാറിയത്.

പുല്ലുവഴി സ്വദേശി വൃക്കരോഗിയായ ബിജുവിന് ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം നാലു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയതിനെപ്പറ്റി പരാതി പറയാനാണ് മകൻ കെഎസ്ഇബി ഓഫിസിലേക്കു വിളിച്ചത്.

ഫോണെടുത്ത ജീവനക്കാരൻ ആദ്യം മര്യാദയോടെയാണ് സംസാരിച്ചത്.  പിന്നെ തെറിയഭിഷേകം തുടരുകയായിരുന്നു.   ജീവനക്കാരനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്