കാലവർഷം ദുരിതം വിതക്കുന്നു; കെഎസ്ആർടിസി റൂട്ട് മാറ്റുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാലവർഷം ദുരിതം വിതക്കുന്നു; കെഎസ്ആർടിസി റൂട്ട് മാറ്റുന്നു

കാലവര്‍ഷം കനത്തതോടെ ഉരുള്‍പൊട്ടലും വെള്ളപൊക്കവും അപകടം വിതയ്ക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് റൂട്ട് മാറ്റുന്നുവെന്ന് ഗതാഗത വകുപ്പ് എ.കെ.ശശീന്ദ്രന്‍. ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

വയനാട് ചുരം വഴി പോയിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ കുറ്റ്യാടി ചുരം വഴിയായാവാം സര്‍വ്വീസ് നടത്തുക. കണ്ണൂര്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ മാനന്തവാടി-കുട്ട റൂട്ട് വഴി പോകും.

കാലവര്‍ഷം മൂലം അടിവാരത്ത് വെള്ളം കുറയുന്ന മുറയ്ക്ക് ഓര്‍ഡിനറി സര്‍വ്വീസുകള്‍ ചിപ്പിലി തോട് വരെ സര്‍വ്വീസ് നടത്തും. വയനാട്ടില്‍ നിന്നുള്ള ബസുകള്‍ ചിപ്പിലി തോട് വരെ വരും. വയനാട് ഭാഗത്തേക്കു പോകുന്ന ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കുറ്റ്യാടി വഴി സര്‍വീസ് നടത്തും. തലശേരി മൈസൂര്‍ റൂട്ടില്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന സുപ്പര്‍ ‘ക്ലാസ്ബസുകള്‍ മാനന്തവാടി കുട്ട വഴി വയനാടിലേക്കും മൈസൂര്‍ ബാംഗ്ലൂര്‍ ലേക്കും സര്‍വീസ് നടത്തും.