കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം:  കുടിശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പെന്‍ഷന്‍തുക നേരത്തേ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍ അക്കൗണ്ട് തുടങ്ങണം. കോഴിക്കോട് ജില്ലയിലെ 14 സംഘങ്ങളില്‍ നിന്ന് 140 കോടി, എറണാകുളം ജില്ലയിലെ നാലു സംഘങ്ങളില്‍നിന്ന് 50 കോടി, പാലക്കാട് ജില്ലയിലെ മൂന്നു സംഘങ്ങളില്‍ നിന്ന് 30 കോടി, തിരുവനന്തപുരം ജില്ലയിലെ മൂന്നു സംഘങ്ങളില്‍ നിന്ന് 30 കോടി എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കുക. ആകെ 250 കോടി രൂപയാണു കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്. 219 കോടി രൂപയാണു പെന്‍ഷന്‍കാരുടെ കുടിശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാതു സഹകരണ ബാങ്കുകളിലെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. സംസ്ഥാനത്താകെ 39,045 പെന്‍ഷന്‍കാരാണുള്ളത്.


LATEST NEWS