സാങ്കേതിക സര്‍വകലാശാലയില്‍ ഇടപെട്ടിട്ടില്ല; ചെന്നിത്തലയെ തള്ളി മന്ത്രി കെ ടി ജലീല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാങ്കേതിക സര്‍വകലാശാലയില്‍ ഇടപെട്ടിട്ടില്ല; ചെന്നിത്തലയെ തള്ളി മന്ത്രി കെ ടി ജലീല്‍


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലും ഇ​ട​പെ​ട്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ളെ തള്ളി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ ടി ജ​ലീ​ല്‍. സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ന​ട​ത്തി​പ്പി​ല്‍ താ​ന്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു.

പരീക്ഷാ നടത്തിപ്പിലെയും മൂല്യനിര്‍ണ്ണയത്തിലെയും പരാതികള്‍ പരിഹരിക്കുന്നതിനാണ് കമ്മറ്റി രൂപീകരിച്ചത്. സര്‍വകലാശാലയുടെ അധികാരത്തില്‍ കൈ കടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈസ് ചാന്‍സ്ലലറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

നേ​ര​ത്തെ, മ​ന്ത്രി ജ​ലീ​ല്‍ പ​രീ​ക്ഷാ ന​ട​ത്തി​ല്‍ ഇ​ട​പെ​ട്ടെ​ന്നും പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ചു​മ​ത​ല ആ​റം​ഗ സ​മി​തി​ക്കു ന​ല്‍​കി​യെ​ന്നു​മാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്. പ​രീ​ക്ഷ ന​ട​ത്തി​പ്പി​നും ചോ​ദ്യ​പേ​പ്പ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​നും ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചെ​ന്നും ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് നി​യ​മി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞി​രു​ന്നു. മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ല്‍​കി​യ നി​ര്‍​ദേ​ശം വൈ​സ് ചാ​ന്‍​സ​ല​ര്‍ ന​ട​പ്പാ​ക്കി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുള്ള ചുമതല പരീക്ഷാ കണ്‍ട്രോളര്‍ക്ക് പകരം ഈ സമിതിയെ ഏല്‍പ്പിച്ചതോടെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടു. സിന്‍ഡിക്കേറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം അതേപടി വൈസ് ചാന്‍സ്ലര്‍ ഉത്തരവായി ഇറക്കുകയായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു.