മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന്​ വ്യക്തമാക്കി കെ.ടി. ജലീൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന്​ വ്യക്തമാക്കി കെ.ടി. ജലീൽ

ബന്ധു നിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന്​ വ്യക്തമാക്കി കെ.ടി. ജലീൽ. അദീബി​​ന്റെ നിയമനവുമായി ബന്ധപ്പെട്ട്​ തനിക്കെതിരെ ഉയർന്നത്​ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ജലീൽ പ്രതികരിച്ചു. 2006ൽ തുടങ്ങിയതാണ് ഒരു കൂട്ടർ ത​​ന്റെ രാജി ആവശ്യപ്പെടാൻ. അവർ ഇനിയും അതാവശ്യപ്പെട​ട്ടെയെന്നും ജലീൽ മാധ്യമങ്ങളോട്​ പറഞ്ഞു.

വീണ്ടും ആരോപണങ്ങൾ ഉയർന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്​ പഴയ ആരോപണങ്ങൾക്ക്​ അർഥമില്ലാതെ വരുമ്പോഴാണ്​ പുതിയ ആരോപണങ്ങൾ ഉയരുന്നതെന്നും കൂട്ടത്തിൽ ഒന്നു രണ്ടെണ്ണം കൂടി ഇരിക്കട്ടെ എന്നുള്ള നിലപാടാണ്​ ലീഗ്​ സ്വീകരിക്കുന്നതെന്നും ജലീൽ ​അഭിപ്രായപ്പെട്ടു.

അദീബുമായി ബന്ധപ്പെട്ടതെല്ലാം കഴിഞ്ഞ അധ്യായമാണെന്നും അദീബിന്റെ രാജി അയാളുടെ വ്യക്​തിപരമായ തീരുമാനമാണെന്നും ജലീൽ പറഞ്ഞു. 

അതേസമയം, ആത്മാഭിമാനം അല്‍പമെങ്കിലും  ഉണ്ടെങ്കില്‍ ജലീല്‍ രാജി വയ്ക്കണമെന്നും രാജി വെക്കും വരെ ജലീലിന് എതിരെ സമരം തുടരുമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് പറഞ്ഞു.  പൊതു പരിപാടികളില്‍ ജലീലിന് പങ്കെടുക്കാന്‍ കഴിയാത്ത രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫിറോസ് വ്യക്തമാക്കി.