ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് പോറലുണ്ടാകാന്‍ പാടില്ല; ഫുള്‍കോര്‍ട്ട് വിളിച്ച്‌ ചേര്‍ത്ത് പ്രശ്നം പരിഹരിക്കണം: ജസ്റ്റിസ് കെ.ടി തോമസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് പോറലുണ്ടാകാന്‍ പാടില്ല; ഫുള്‍കോര്‍ട്ട് വിളിച്ച്‌ ചേര്‍ത്ത് പ്രശ്നം പരിഹരിക്കണം: ജസ്റ്റിസ് കെ.ടി തോമസ്

കോട്ടയം: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് പോറലുണ്ടാകാന്‍ പാടില്ലെന്ന് മുന്‍ സുപ്രിംകോടതി ജസ്റ്റിസ് കെടി തോമസ്. ഇന്ന് രാവിലെ നാല് സുപ്രിംകോടതി ജസ്റ്റിസുമാര്‍, കോടതി ബഹിഷ്കരിച്ച്‌ വാര്‍ത്താസമ്മേളനം വിളിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് കെ.ടി തോമസ്.


ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായഭിന്നത വെളിപ്പെടുത്തിക്കൊണ്ടായിരുന്നു നാല് ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തത്. രാജ്യത്തോട് കാര്യങ്ങള്‍ തുറന്നുപറയാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. അതിനാലാണ് ഒട്ടും സന്തോഷത്തോടെയല്ലാതെ വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും ജഡ്ജിമാര്‍ വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നത എന്നു പറയുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് കെടി തോമസ് പറഞ്ഞു. എല്ലാക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായമുള്ളവരാണ് ജഡ്ജിമാര്‍. ഫുള്‍കോര്‍ട്ട് വിളിച്ച്‌ ചേര്‍ത്ത് പ്രശ്നം പരിഹരിക്കണമെന്നും കെടി തോമസ് കോട്ടയത്ത് പറഞ്ഞു.


LATEST NEWS