കു​​​ടും​​​ബ​​​ശ്രീ​​യെ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​​ക്കും : മ​​​ന്ത്രി എ.കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കു​​​ടും​​​ബ​​​ശ്രീ​​യെ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​​ക്കും : മ​​​ന്ത്രി എ.കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍

കോ​​​ഴി​​​ക്കോ​​​ട്: കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ളെ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍. കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി കു​​​ടും​​​ബ​​​ശ്രീ​​​യെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തികൂ​​​ടെ​​​യെ​​​ന്ന് കു​​​ടും​​​ബ​​​ശ്രീ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി. 

ബ​​​സ് സ്റ്റാ​​​ന്‍​ഡു​​​ക​​​ളി​​​ല്‍ സ്ത്രീ ​​​സു​​​ര​​​ക്ഷാ​​​ര്‍​ഥം പ്ര​​​ത്യേ​​​കം സൗ​​​ക​​​ര്യം ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും കാ​​​ന്‍റീ​​​ന്‍ ന​​​ട​​​ത്തി​​​പ്പും പ​​​ഴ​​​യ ബ​​​സു​​​ക​​​ളെ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന കാ​​​ന്‍റീ​​​ന്‍ ആ​​​ക്കി മാ​​​തൃ​​​ക​​​യാ​​​ക്കു​​​ന്ന​​​തു​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ള്‍ ഇ​​​തി​​​നോ​​​ട​​​കം പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​ടു​​​ത്ത​​യാ​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് യോ​​​ഗം ചേ​​​രും.

 ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി, ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് സെ​​​ക്ര​​​ട്ട​​​റി, കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി സി​​​എം​​​ഡി, കു​​​ടും​​​ബ​​​ശ്രീ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നി​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മി​​​ക​​​ച്ച സി​​​ഡി​​​എ​​​സു​​​ക​​​ളെ ആ​​​ദ​​​രി​​​ച്ച​​​ശേ​​​ഷം പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.