കുളത്തൂപ്പുഴയിലെ പാക് നിര്‍മ്മിത വെടിയുണ്ടകള്‍; അന്വേഷണം ഐഎസില്‍ നിന്നും മടങ്ങിയവരിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുളത്തൂപ്പുഴയിലെ പാക് നിര്‍മ്മിത വെടിയുണ്ടകള്‍; അന്വേഷണം ഐഎസില്‍ നിന്നും മടങ്ങിയവരിലേക്ക്

കൊല്ലം: കുളത്തുപ്പൂഴയില്‍ പാക് നിര്‍മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഐഎസിൽ നിന്ന് മടങ്ങിയെത്തിയ ആളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ ഒക്ടോബറില്‍ ഐസിസില്‍ നിന്ന് മടങ്ങിയെത്തിയ മലയാളിയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുമായി ബന്ധമുളളവര്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉണ്ടെന്നാണ് വിവരം.

തീവ്രവാദ ബന്ധവും അന്വേഷണത്തില്‍ വെടിയുണ്ടകൾ ശാസ്ത്രീയ പരിശോധന നടത്തും. മുന്‍സൈനികര്‍ ഉപേക്ഷിച്ച വെടിയുണ്ടാകള്‍ ആണോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇതിനായി ഹൈദരാബാദിലെ ഫോറന്‍സിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. 

വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഡി.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള സംഘം വിപൂലീകരിച്ചിട്ടുണ്ട്. ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ കുളത്തൂപ്പുഴയിലെത്തി വെടിയുണ്ടകളും അത് ഉപേക്ഷിക്കപ്പെട്ട സ്ഥലവും പരിശോധിച്ചു. സംസ്ഥാന തീവ്രവിരുദ്ധ സേനക്കൊപ്പം ദേശീയ അന്വേഷണ ഏജന്‍സിയും മിലിട്ടറി ഇന്‍റലിജന്‍സും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. 

ശനിയാഴ്ചയാണ് കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിനു സമീപം വഴിയരികില്‍ നിന്ന് 14 വെടിയുണ്ടകൾ കിട്ടിയത് . ദീര്‍ഘദൂര പ്രഹരശേഷിയുള്ള തോക്കുകളില്‍ ഉപയോഗിക്കാനാകുന്നതരം വെടിയുണ്ടകളാണിവ . വെടിയുണ്ടകളുടെ ശാസ്ത്രീയ പരിശോധനക്ക് ഹൈദരാബിദിലെ ഫൊറന്‍സിക് ലാബിന്‍റെ സഹായവും തേടിയിട്ടുണ്ട്


LATEST NEWS