അപ്രഖ്യാപിത ഹാർത്താലിന്റെ മറവിൽ നടന്ന വ്യാപകമായ അക്രമങ്ങൾ ആശങ്കാജനകമാണെന്ന് കുമ്മനം രാജശേഖരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അപ്രഖ്യാപിത ഹാർത്താലിന്റെ മറവിൽ നടന്ന വ്യാപകമായ അക്രമങ്ങൾ ആശങ്കാജനകമാണെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സംസ്ഥാനത്തു അപ്രഖ്യാപിത ഹാർത്താലിന്റെ മറവിൽ ചില ജില്ലകളിൽ വ്യാപകമായ അക്രമങ്ങൾ നടന്നത് ആശങ്കാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഒട്ടനവധി നിരപരാധികൾ ആക്രമിക്കപ്പെട്ടു , നിരവധിവ്യാപാര സ്ഥാപനങ്ങൾ ,കടകൾ നശിപ്പിക്കപ്പെട്ടു. ഹർത്താലിന്റെ മറവിൽ ചില വിധ്വംസക ശക്തികൾ നടത്തിയ അക്രമങ്ങൾ ൈസ്വര്യജീവിതം താറുമാറാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

കാശ്മീരിലെ കത്വയിൽ നടന്ന മനുഷ്യത്വ രഹിതമായ അക്രമം ആരും അംഗീകരിക്കുന്നില്ല. ഈ ക്രൂരപ്രവർത്തിക്കെതിരെ ജനങ്ങൾ ഒറ്റകെട്ടായി രംഗത്ത് വരികയും പ്രതികരിക്കുകയും ചെയ്‌തിട്ടുള്ള സന്ദർഭത്തിൽ ജനകീയ ഐക്യവും, മതസൗഹാർദ്ദവും തകർക്കുന്ന ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ മലബാർ മേഖലയിൽ ഉണ്ടാകുന്നത് അപലപനീയമാണ് എന്നും കുമ്മനം പറഞ്ഞു.

പ്രശ്നത്തിന് വർഗീയ നിറം നൽകി സ്ഥിതിഗതികൾ വഷളാക്കുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ആപൽക്കരമായ ശ്രമങ്ങൾ ആണ് കേരളത്തിൽ നടക്കുന്നത്. സംഘടിതമായി ഇന്ന് നടന്നിട്ടുള്ള അക്രമപ്രവർത്തനങ്ങളിൽ നിരപരാധികൾ ഒട്ടനവധി ഇരകളായി തീർന്നു, അവരുടെ ജീവിതകാല സമ്പാദ്യവും നശിപ്പിച്ചു. ബിജെപിയുടേതടക്കം പല പാർട്ടികളുടെയും കൊടിയും ബോർഡുകളും തകർത്തു. 

ചില കടകളും വീടുകളും തിരഞ്ഞു പിടിച്ചു ആക്രമിച്ചു. കലാപവും തേർവാഴ്ചയും വഴി ക്രമ സമാധാനനില തകർക്കാൻ ആസൂത്രിതവും സംഘടിതവുമായ അക്രമങ്ങൾ നടത്തുന്നു . യാതൊരു മുന്നറിയിപ്പും കൂടാതെ നടത്തിയ ഈ ഹർത്താൽ ജനാധിപത്യ കേരളത്തിന് ഭൂഷണമല്ല. ജനങ്ങളുടെ സ്വര്യജീവിതം ഉറപ്പുവരുത്തുവാൻ ഉള്ള ബാധ്യതയിൽ നിന്നും സർക്കാർ ഒഴിഞ്ഞു മാറാതെ കൂടുതൽ പോലീസ് സേനയെ നിയോഗിച്ചു ഇത്തരം അക്രമത്തെ തടയാൻ സർക്കാർ സന്നദ്ധമാകണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.


LATEST NEWS