മെഡിക്കല്‍ വിദ്യാഭ്യാസരംഗം താറുമാറാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്ന് കുമ്മനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെഡിക്കല്‍ വിദ്യാഭ്യാസരംഗം താറുമാറാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്ന് കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസരംഗം താറുമാറാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്ന് കുമ്മനം രാജശേഖരന്‍. കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന് ഭയന്നാണോ ഷൈലജയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ചോദിച്ചു.

ആരോഗ്യ - വിദ്യാഭ്യാസ മേഖല സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതിയ മന്ത്രിയെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. 'മുതലാളിമാരുടെ കയ്യിലെ കളിപ്പാവ' എന്ന ഹൈക്കോടതി വിശേഷണം പോലും പ്രശംസയായി കണക്കാക്കുന്ന മന്ത്രിയുടെ നിലപാട് വിചിത്രമാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മന്ത്രിക്ക് അവകാശമില്ല എന്നും കുമ്മനം ആരോപിച്ചു.

കമ്മ്യൂണിസ്റ്റ്കാരിയെന്ന വിശേഷണത്തിന് പോലും അർഹതയില്ലാത്ത മുതലാളിത്ത വാദിയായി മന്ത്രി കെ കെ ഷൈലജ മാറി എന്നും കുമ്മനം പറഞ്ഞു. ബാലാവകാശ കമ്മീഷന്‍ അംഗമായി സ്വന്തക്കാരനെ തിരുകിക്കയറ്റിയ മന്ത്രി ഇപ്പോള്‍തന്നെ പ്രതിക്കൂട്ടിലാണ്. ഇത്തരത്തില്‍ മുഖം നഷ്ടമായ മന്ത്രിക്ക് കിട്ടിയ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധി എന്നും അദ്ദേഹം ആരോപിച്ചു. 


LATEST NEWS