കുമ്മനം നാളെ കേരളത്തില്‍; ഇസഡ് പ്ലസ് സുരക്ഷയൊരുക്കി കേന്ദ്രം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുമ്മനം നാളെ കേരളത്തില്‍; ഇസഡ് പ്ലസ് സുരക്ഷയൊരുക്കി കേന്ദ്രം

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കേരളത്തിലെത്തും. ഇസഡ് പ്ലസ് സുരക്ഷയോടെയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. 10 ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ മാറി നില്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. അതിനാല്‍ 20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 15ന് ശബരിമല സന്ദര്‍ശനവും നടത്തും. 

സംസ്ഥാനത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കുമ്മനം കേരളത്തില്‍ എത്തുന്നത്.

മിസോറാമില്‍ ചെറിയ സുരക്ഷയൊന്നുമല്ല കുമ്മനം രാജശേഖരന് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുളത്. ആയുധധാരികളായ നൂറ് സി.ആര്‍.പി.എഫ് ഭടന്‍മാര്‍ ബംഗ്ലാവിന് ചുറ്റും റോന്തുചുറ്റുന്നുണ്ട്. പുറത്ത് അസാം റെെഫിള്‍സിന്റെ  50 പേരുടെ സൈന്യവുമുണ്ട്. ബംഗ്ലാദേശും മ്യാന്‍മറും അതിര്‍ത്തി പങ്കിടുന്നതിനാലാണ് ഇത്രയും സുരക്ഷ.