പി.കെ. കുഞ്ഞാലിക്കുട്ടി എംപിയായി സത്യപ്രതിജ്ഞ ചെയ്തു.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പി.കെ. കുഞ്ഞാലിക്കുട്ടി എംപിയായി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡൽഹി: മലപ്പുറം ലോക്സഭാ മണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി എംപി സത്യപ്രതിജ്ഞ ചെയ്തു. ഇ. അഹമ്മദിന്‍റെ മരണത്തെതുടർന്ന് ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയായിരുന്നു മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയം. രാ​വി​ലെ 11ന് ലോക്സഭയിലാണ് കുഞ്ഞാലിക്കുട്ടി സ​ത്യ​പ്ര​തി​ജ്ഞ​ ചെയ്തത്. ലോക്സഭ സെക്രട്ടറി സത്യവാചക ചൊല്ലി കൊടുത്തു

ഓ​ഗ​സ്റ്റ് 11 വ​രെ 19 ദി​വ​സ​ത്തെ  സി​റ്റിം​ഗ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നി​ടെ രാ​ഷ്​ട്ര​പ​തി, ഉ​പ​രാ​ഷ്​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ഷ്​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നും ഉ​പ​രാ​ഷ്​ട്ര​പ​തി പ​ദ​വി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് അ​ഞ്ചി​നു​മാ​ണു ന​ട​ത്തു​ക. 


LATEST NEWS