തേനിയിലെ കാട്ടുതീ: റെയ്ഞ്ച് ഓഫീസര്‍ക്ക്  സസ്‌പെഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തേനിയിലെ കാട്ടുതീ: റെയ്ഞ്ച് ഓഫീസര്‍ക്ക്  സസ്‌പെഷന്‍

തേനിയിലെ കാട്ടുതീയില്‍ അകപ്പെട്ട് പതിനൊന്നു പേര്‍   മരിച്ച സംഭവത്തില്‍  കുരങ്ങിണി റെയ്ഞ്ച് ഓഫീസര്‍ക്ക്  സസ്‌പെഷന്‍ . ട്രെക്കിങ് സംഘം അനധികൃതമായി വനത്തില്‍ പ്രവേശിച്ചതു തടയാതിരുന്ന  റെയ്ഞ്ച് ഓഫീസര്‍ ജയ്‌സിങ്ങിനെതിരെയാണ് നടപടി. അതേസമയം , വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ ട്രെക്കിങ് അനധികൃതമാണന്നും തേനി എസ്ഫി പറഞ്ഞു. 

എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയാണ് ചെന്നൈ ട്രെക്കിംഗ് ക്ലബ് അംഗങ്ങളെ   കൊളുക്കുമലയും കുരങ്ങിണിമലയിലും കയറ്റിവിട്ടതെന്ന് തമിഴ്‌നാട് പൊലീസിനോട് കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ മൊഴി നല്‍കി. 

ടോപ് സ്റ്റെഷന്‍ വരെയാണ് വനംവകുപ്പ് പാസ് നല്‍കിയിരുക്കുന്നത് . എന്നാല്‍ അനധികൃതമായി സംഘം കൊളുക്കുമലയും കുരങ്ങിണിമലയിലും എത്തുകയായിരുന്നു.കാട്ടു തീ  മനുഷ്യ സൃഷ്ടിയാണോ എന്നതടക്കമുളള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.  . കൂടാതെ വനം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും.

ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ട്രെക്കിങ് ക്ലബ് ഉടമ പീറ്റര്‍ വന്‍ജീത്, ഗൈഡ് രാജേഷ് എന്നിവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയതായും എസ്പി അറിയിച്ചു. ചെന്നൈ, തിരുപ്പൂര്‍, ഈറോഡ് സ്വദേശികളായ 28 സ്ത്രീകളും എട്ടു പുരുഷന്മാരും മൂന്നു കുട്ടികളുമടങ്ങുന്ന സംഘമാണു ഞായറാഴ്ച ഉച്ചകഴിഞ്ഞു ദുരന്തത്തില്‍പ്പെട്ടത്


LATEST NEWS