കുട്ടനാട് സീറ്റ് എന്‍.സി.പിക്ക്; തോമസ് ചാണ്ടിയുടെ സഹോദരന് സാധ്യത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുട്ടനാട് സീറ്റ് എന്‍.സി.പിക്ക്; തോമസ് ചാണ്ടിയുടെ സഹോദരന് സാധ്യത

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് എന്‍.സി.പിക്ക് തന്നെ നല്‍കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. സീറ്റ് എന്‍.സി.പിയില്‍ നിന്ന് ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണിയോഗം വിലയിരുത്തി. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസ് സ്ഥാനാര്‍ത്ഥിയാകാനാണ് സാദ്ധ്യതയെന്നാണ് സൂചന.

തോമസ് കെ. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തോമസ് ചാണ്ടിയുടെ കുടുംബം തന്നെ ആവശ്യപ്പെട്ടിരുന്നു. തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ത്ഥി ആകാന്‍ താല്‍പ്പര്യമില്ലെന്നും തോമസിനെ പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രിക്കും എന്‍.സി.പി നേതൃത്വത്തിനും സി.പി.എം സംസ്ഥാന നേതൃത്വത്തിനും കത്ത് നല്‍കിയിരുന്നു.

തോമസ് ചാണ്ടി രോഗബാധിതനായപ്പോള്‍ മണ്ഡലത്തിന്റെ ചുമതല സഹോദരനെയാണ് ഏല്‍പ്പിച്ചിരുന്നത്. തന്റെ പിന്‍ഗാമിയായി സഹോദരണ്‍ വരണമെന്ന് തോമസ് ചാണ്ടി ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം പാര്‍ട്ടിയില്‍ സജീവമല്ലാത്ത തോമസ് കെ. തോമസിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പാര്‍ട്ടിയില്‍ സജീവമായ നേതാക്കളെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

അതേസമയം കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍നിന്ന് ഏറ്റെടുക്കണമെന്ന അഭിപ്രായത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍സീറ്റ് വിട്ടുനല്‍കില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്.  


LATEST NEWS