ലേക് പാലസിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മാണം; തോമസ് ചാണ്ടിക്കെതിരായ കേസ്‌ തിങ്കളാഴ്ച പരിഗണിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലേക് പാലസിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മാണം; തോമസ് ചാണ്ടിക്കെതിരായ കേസ്‌ തിങ്കളാഴ്ച പരിഗണിക്കും

കോട്ടയം: ലേക് പാലസ് റിസോർട്ടിലേക്ക് അനധികൃതമായി റോഡ് നിർമിച്ചതിനു മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ്‌ കോട്ടയം വിജിലൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. 

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്നും ഹർജിക്കാരനായ അഡ്വ. സുഭാഷ് ആവശ്യപ്പെട്ടു. അന്തിമ റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമെന്ന വിജിലൻസിന്‍റെ അപേക്ഷയും അന്ന്‍ പരിഗണിക്കും.

അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടു വിജിലൻസ്, കോടതിയിൽ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. നേരത്തേ മൂന്നു മാസത്തെ സമയമാണു കോടതി അന്വേഷണത്തിനു നൽകിയിരുന്നത്.

റോഡ് നിർമാണത്തിൽ പൊതു ഖജനാവിനു നഷ്ടമുണ്ടായെന്നും പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിനായി പുറമ്പോക്കു ഭൂമി കയ്യേറിയിട്ടുണ്ട് എന്നുമായിരുന്നു വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.


LATEST NEWS