ലക്ഷദ്വീപിനും അറേബ്യൻ ഉപദ്വീപിലും  ന്യൂനമര്‍ദ്ദം; മത്സ്യബന്ധനം ഒഴിവാക്കണം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലക്ഷദ്വീപിനും അറേബ്യൻ ഉപദ്വീപിലും  ന്യൂനമര്‍ദ്ദം; മത്സ്യബന്ധനം ഒഴിവാക്കണം 

തിരുവനന്തപുരം:  അറബിക്കടലിൽ ലക്ഷദ്വീപിനും അറേബ്യൻ ഉപദ്വീപിന്റെ പരിസരഭാഗത്തും ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ അറിയിപ്പ്.  വികാസം പ്രാപിക്കുന്ന  ന്യൂനമർദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച് യെമൻ ഭാഗത്തേക്ക് നീങ്ങുമെന്നു  കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനം ഒഴിവാക്കണം.  ലക്ഷദ്വീപിനും അറേബ്യൻ ഉപദ്വീപിന്റെയും ഇടയിലുള്ള ഭാഗത്തേക്കും ഇന്നു മുതൽ ബുധനാഴ്ച രാത്രി വരെയാണ്  മത്സ്യ ബന്ധനം ഒഴിവാക്കേണ്ടത്.  തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 


LATEST NEWS