കോഴിക്കോട്ട് ഉരുൾപൊട്ടലിൽ 9 വയസുകാരി മരി‌ച്ചു, ദേശീയ ദുരന്തനിവാരണ സേന ഇന്ന് കോഴിക്കോട്ടെത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട്ട് ഉരുൾപൊട്ടലിൽ 9 വയസുകാരി മരി‌ച്ചു, ദേശീയ ദുരന്തനിവാരണ സേന ഇന്ന് കോഴിക്കോട്ടെത്തും

കോഴിക്കോട്ട് കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരാള്‍ മരിച്ചു. കരിഞ്ചോല സ്വദേശി  അബ്ദുള്‍ സവീമിന്റെ  മരള്‍ ഒമ്പത് വയസ്സുകാരി ദില്‍നയാണ് മരിച്ചത്. കോഴിക്കോട് അഞ്ചിടത്താണ് ഉരുള്‍പ്പൊട്ടിയത്. 

കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. ദേശീയ ദുരന്തനിവാരണ സേന ഇന്ന് കോഴിക്കോടെത്തും.

കനത്ത മഴയില്‍ തിരുവമ്പാടി പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. കടകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിന് അടിയിലാണ്. ഇവിടെ നിന്ന് ജനങ്ങളെ വള്ളത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്. 

തൃശ്ശൂരിലും കനത്ത മഴ തുടരുയാണ്.കോഴിക്കോട്ടെ ക്വാറികളുടെ പ്രവര്‍ത്തനം നിറുത്തിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. . താമരശ്ശേരി ചുരം റോഡ‍ില്‍ മരം വണ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മരം മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കും, പ്രദേശവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറത്ത് എടവണ്ണ ചാത്തല്ലൂരിലും ഉരുള്‍പ്പൊട്ടി. മണ്ണൊലിച്ച് ഇവിടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം 76അടി തുറന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്.