ലാവലിന്‍ കേസില്‍ മലക്കം മറിഞ്ഞ് സി ബി ഐ ; അപ്പീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ വൈകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലാവലിന്‍ കേസില്‍ മലക്കം മറിഞ്ഞ് സി ബി ഐ ; അപ്പീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ വൈകും

കൊച്ചി: ലാവലിന്‍ കേസില്‍  സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകും. 90 ദിവസത്തിനകം അപ്പീല്‍ നല്‍കില്ല. ഈ മാസം 21ന് സമയപരിധി അവസാനിക്കും. നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

വൈകിയതിന് മാപ്പപേക്ഷ സമര്‍പ്പിച്ച് അപ്പീല്‍ നല്‍കാനാണ് സിബിഐയുടെ തീരുമാനം. ഡിലെ കണ്ടൊനേഷന്‍ പെറ്റീഷനാകും സുപ്രീംകോടതിയില്‍ നല്‍കുക. ലാവലിന്‍ അപ്പീലിനൊപ്പം മാപ്പപേക്ഷയും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ഓഗസ്റ്റ് 23നായിരുന്നു പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത്. ഉത്തരവ് വന്ന് 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നാണ് ചട്ടം.

ജനുവരിയിലോ ഡിസംബർ അവസാനത്തോടെയോ അപ്പീൽ സമർപ്പിക്കാനാണ് സാധ്യത.  പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ,​ കെ.എസ്.ഇ.ബി മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസർ കെ.ജി. രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. എന്നാൽ ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് സിബിഐ അറിയിച്ചിരുന്നു.