ഈരാറ്റുപേട്ട നഗരസഭയിൽ  ഭരണം  നഷ്ടപ്പെട്ട് എൽഡിഎഫ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഈരാറ്റുപേട്ട നഗരസഭയിൽ  ഭരണം  നഷ്ടപ്പെട്ട് എൽഡിഎഫ്

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. നഗരസഭ ചെയർമാൻ ടി.എം.ബഷീറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. പ്രമേയത്തെ 15 അംഗങ്ങൾ പിന്തുണച്ചു. 14 യുഡിഎഫ് അംഗങ്ങൾക്കൊപ്പം വിപ്പ് ലംഘിച്ച് എൽഡിഎഫ്  സ്വതന്ത്രൻ വോട്ടെടുപ്പിൽ പങ്കെടുത്തതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. 

സിപിഎം, സിപിഐ, എസ്ഡിപിഐ എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മുസ്‌ലീം ലീഗ്- എട്ട്, ജനപക്ഷം-നാല്, കോൺഗ്രസ്- മൂന്ന്, സിപിഎം- ഏഴ്, സിപിഐ-രണ്ട്, എസ്ഡിപിഐ- നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. ഇതിൽ 15 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. എൽഡിഎഫ് സ്വതന്ത്രൻ വി.കെ.കബീറാണ് അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയത്. 


LATEST NEWS