കൊച്ചി മേയര്‍ക്കെതിരെ  ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയം പരാജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി മേയര്‍ക്കെതിരെ  ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയം പരാജയം

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയ‌ർ സൗമിനി ജെയിനെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. മേയർ സൗമിനി ജെയിന്‍റെ കഴിഞ്ഞ നാലുവർഷത്തെ ഭരണം സമ്പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. 

മേയര്‍ക്കെതിരെ 33  വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. 74 അംഗ കൗൺസിലിൽ 38 പേരുടെ ഭൂരിപക്ഷം ആണ് യുഡിഎഫിനുള്ളത്. 38 യുഡിഎഫ് അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തെങ്കിലും രണ്ട് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. 

അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തിയ യുഡിഎഫ് അംഗങ്ങൾക്ക് സൗമിനി ജെയിന്‍ നന്ദി അറിയിച്ചു.