വയനാട്ടിൽ  പുലിയിറങ്ങി; കൂട് സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വയനാട്ടിൽ  പുലിയിറങ്ങി; കൂട് സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍

ഇരുളം: വയനാട്ടിലെ ഇരുളം മാതമംഗലത്ത് പുലിയിറങ്ങി. പുലിയെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ച് കാത്തിരിക്കുകയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍. അതിനിടെ പുലിയെ പിടിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. പുലിയുടെ സാന്നിധ്യം തിരിച്ചറഞ്ഞിതിനെ തുടര്‍ന്ന് പലവട്ടം പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞത്.