മെ​​​ട്രോ നി​​​ർ​​​മാ​​​ണ​​​ത്തി​​​നി​​​ടെ​​​ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ തൊഴിലാളിക്ക് 4,94,064 രൂ​​​പ​ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നൽകാൻ ലോക് അദാലത്ത് വിധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മെ​​​ട്രോ നി​​​ർ​​​മാ​​​ണ​​​ത്തി​​​നി​​​ടെ​​​ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ തൊഴിലാളിക്ക് 4,94,064 രൂ​​​പ​ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നൽകാൻ ലോക് അദാലത്ത് വിധി

കൊ​​​ച്ചി: കൊ​​ച്ചി മെ​​​ട്രോ നി​​​ർ​​​മാ​​​ണ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ വെ​​​ൽ​​​ഡിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക്ക് 4,94,064 രൂ​​​പ​ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ലോ​​​ക് അ​​​ദാ​​​ല​​​ത്ത് ഉ​​​ത്ത​​​ര​​​വി​​ട്ടു.

 കൊ​​​ച്ചി മെ​​​ട്രോ​​​യ്ക്ക് വേ​​​ണ്ടി ക​​​രാ​​​ർ പ്ര​​​വൃ​​​ത്തി ന​​​ട​​​ത്തി​​​യി​​​രു​​​ന്ന സോ​​​മ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സി​​​ലെ വെ​​​ൽ​​​ഡിം​​​ഗ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന ചി​​​ല​​​വ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി ശ​​​ക്തി​​​ധ​​​ര​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വു​​ണ്ടാ​​യ​​ത്.

2015 ഫെ​​​ബ്രു​​​വ​​​രി 11ന് ​​ജോ​​ലി സ്ഥ​​​ല​​​ത്ത് വ​​​ച്ച് 120 കി​​​ലോ​​​ഗ്രാം തൂ​​​ക്ക​​​മു​​​ള്ള ര​​​ണ്ട് ഇ​​​രു​​​ന്പു ഷീ​​​റ്റു​​​ക​​​ൾ ശ​​​രീ​​​ര​​​ത്തി​​​ലേ​​​ക്ക് വീ​​​ണ് ശ​​​ശി​​​ധ​​​ര​​​നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഒ​​​ന്നേ കാ​​​ൽ ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ചെ​​​ല​​​വാ​​​യി. 90,000 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് ക​​​മ്പനി ന​​​ൽ​​​കി​​​യ​​​ത്. 

തു​​​ട​​​ർ​​​ന്നാ​​​ണ് ശ​​​ശി​​​ധ​​​ര​​​ൻ ലോ​​​കാ​​​യു​​​ക്ത​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ചി​​​കി​​​ത്സാ ചെ​​​ല​​​വി​​​ലെ ബാ​​​ക്കി തു​​​ക​​​യാ​​​യ 35,000 രൂ​​​പ​​​യും ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ശ​​​മ്പ​​​ള​​​മാ​​​യി 1,20,000 രൂ​​​പ​​​യും തു​​​ട​​​ർ​​​ചി​​​കി​​​ത്സ​​യ്​​​ക്കാ​​​യി 30,000 രൂ​​​പ​​​യും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 50,000 രൂ​​​പ​​​യും അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. ഇ​​​തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​ദാ​​​ല​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം. 


LATEST NEWS