ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് മേല്‍ സമ്മര്‍ദ്ദം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് മേല്‍ സമ്മര്‍ദ്ദം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് മേല്‍ സമ്മര്‍ദ്ദം. മൂന്ന് സീറ്റുകളിലെ വിജയ സാധ്യത ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തെ അശ്രയിച്ചെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇതു സംബന്ധിച്ച അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിയില്‍ ഉണ്ടാകും. ആന്ധ്രയിലുള്ള ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. അതേസമയം ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലേക്ക് പോയേക്കില്ലെന്നും കേരളത്തിലേക്ക് മടങ്ങിയേക്കുമെന്നുമാണ് സൂചന. നേരത്തെ തന്നെ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു ഉമ്മന്‍ ചാണ്ടി.