ഇടുക്കിയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി കോട്ടയം കളക്‌ട്രേറ്റിലേക്ക് എത്തിയ ലോറി അപകടത്തില്‍പ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇടുക്കിയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി കോട്ടയം കളക്‌ട്രേറ്റിലേക്ക് എത്തിയ ലോറി അപകടത്തില്‍പ്പെട്ടു

കോട്ടയം: ഇടുക്കിയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി കോട്ടയം കളക്‌ട്രേറ്റിലേക്ക് എത്തിയ ലോറി അപകടത്തില്‍പ്പെട്ടു. കോട്ടയത്ത് ലോഗോസ് ജംഗ്ഷന് സമീപം ബ്രേക്ക് നഷ്ടമായ ലോറി ഏഴ് വാഹനങ്ങളില്‍ ഇടിച്ചു. മൂന്ന് ഓട്ടോ, രണ്ട് കാറുകള്‍, ഒരു മിനി വാന്‍ എന്നിവ അടക്കം ഏഴ് വാഹനങ്ങളിലാണ് ലോറി ഇടിച്ചത്‌.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കളക്‌ട്രേറ്റ് പരിസരത്ത് നിന്ന് ലോഗോസ് ജംങ്ഷനിലേക്ക് ഇറക്കം ഇറങ്ങിവരുന്നതിനിടെ ലോറിക്ക് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. ട്രാഫിക് ഐലന്‍ഡില്‍ ഇടിച്ചുനിന്നതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാകുകയായിരുന്നു. 

അപകടത്തെ തുടര്‍ന്ന്‍ ഇവിടെ കുറച്ച്‌ നേരത്തേക്ക് ഗതഗാത തടസ്സമുണ്ടായി. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.