രമ്യാ ഹരിദാസിനെ കുറിച്ച് ചോദ്യം;മാധ്യമങ്ങളോടു കയർത്ത് വനിതാ കമ്മിഷൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രമ്യാ ഹരിദാസിനെ കുറിച്ച് ചോദ്യം;മാധ്യമങ്ങളോടു കയർത്ത് വനിതാ കമ്മിഷൻ

കണ്ണൂർ: മാധ്യമങ്ങളോടു കയർത്ത് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. ആലത്തൂരിലെ നിയുക്ത എംപി രമ്യാ ഹരിദാസിന്റെ പരാതിയിൽ കമ്മിഷൻ ഇടപെട്ടില്ലെന്ന ആക്ഷേപം മാധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണു ജോസഫൈൻ രോഷാകുലയായത്.

രമ്യയുടെ പരാതിയിൽ ചെയ്യേണ്ടതു ചെയ്തിട്ടുണ്ട്. ഇനി ഒന്നും പറയാനില്ല. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. പരാതി സംബന്ധിച്ച് എല്ലാം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതിനു ശേഷം എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കമ്മിഷൻ സിറ്റിങ്ങിൽ അതത് ജില്ലകളിലെ കാര്യങ്ങളാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളായി വരേണ്ടത്. വനിതാ കമ്മിഷനു മേൽ രാഷ്ട്രീയ സമ്മർദമൊന്നുമില്ല. ഏത് കൊലകൊമ്പനായാലും ശരി കമ്മിഷൻ ചെയ്യേണ്ടതു ചെയ്യും. സ്ത്രീകളുടെ പ്രശ്നങ്ങളിൽ കമ്മിഷൻ ഇടപെടും. പരിഹാരം കാണുകയും ചെയ്യും. – ജോസഫൈൻ രോഷാകുലയായി പറഞ്ഞു.


LATEST NEWS