കന്യാസ്ത്രീയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന: പൊലീസിന്റെ മൊഴിയെടുക്കാനുള്ള ശ്രമം കന്യാസ്ത്രീ വിസമ്മതിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കന്യാസ്ത്രീയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന: പൊലീസിന്റെ മൊഴിയെടുക്കാനുള്ള ശ്രമം കന്യാസ്ത്രീ വിസമ്മതിച്ചു

കന്യാസ്ത്രീയെ പരസ്യമായി അപമാനിച്ചതിനെതിരെ ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ കേസെടുക്കും. അപകീര്‍ത്തികരമായ പ്രസ്താവന സംബന്ധിച്ച് പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മൊഴി നല്‍കാന്‍ കന്യാസ്ത്രീ വിസമ്മതിച്ചു. മൊഴിയെടുക്കാന്‍ പോയ പൊലീസ് സംഘം മടങ്ങി. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കല്‍ നടത്താനിരുന്നത്. 

ശനിയാഴ്ച കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിനിടെ പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പിസി ജോര്‍ജ് അപമാനിച്ചിരുന്നു. പി.സി. ജോര്‍ജിനെതിരെ നിയമസഭാ സ്പീക്കര്‍ക്കും ദേശീയ വനിതാ കമ്മിഷനും പോലീസിനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. വിവിദ പ്രസ്താവനയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ദേശീയ വനിതാ കമ്മീഷന്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു.