മധുവിന്റെ മരണത്തില്‍ പ്രതികളെയെല്ലാം ഉടന്‍ പിടികൂടുമെന്ന് മന്ത്രി എ.കെ ബാലന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മധുവിന്റെ മരണത്തില്‍ പ്രതികളെയെല്ലാം ഉടന്‍ പിടികൂടുമെന്ന് മന്ത്രി എ.കെ ബാലന്‍

പാലക്കാട്: മധുവിന്റെ മരണത്തില്‍ പ്രതികളെയെല്ലാം ഉടന്‍ പിടികൂടുമെന്ന് മന്ത്രി എ.കെ ബാലന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മധുവിന്റെ കുടുംബത്തെ സഹായിക്കും. നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

എന്നാല്‍ വനംവകുപ്പ് ജീവനക്കാരാണെന്ന് മധുവിനെ കാട്ടി കൊണ്ടുത്തതെന്ന്  സഹോദരി ചന്ദ്രിക. അവശനായ മധുവിനെ വനംവകുപ്പിന്റെ ജീപ്പില്‍ കയറ്റാന്‍ പോലും കൂട്ടാക്കിയില്ല. സംഭവത്തില്‍ ഫോറസ്റ്റുകാര്‍ക്കെതിരെ ഫോറസ്റ്റുകാര്‍ക്കെതിരെ നടപടി വേണമെന്നും ചന്ദ്രിക ആവശ്യപ്പെട്ടു.

 മധു ഗുഹയില്‍ ഭക്ഷണം പാകം ചെയ്തിരിക്കുന്നിടെ  അമ്പതോളം ആളുകളെത്തി പിടിച്ചുകൊണ്ടുപോയി . ഉടുത്തിരിക്കുന്ന മുണ്ട് ഊരി അവര്‍ മധുവിന്റെ കൈകെട്ടുകയും. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നും മധുവിന്റെ സഹോദരി ആരോപിച്ചു. മ​ധു​വി​നെ ആ​ക്ര​മി​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത​ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് ച​ന്ദ്രി​ക പ​റ​ഞ്ഞു. തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ൾ ഇ​ല്ലാ​തെ നാ​ട്ടു​കാ​രെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു​വെ​ന്നും മ​ധു​വി​നെ ആ​ക്ര​മി​ച്ച​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കി​നി​ന്നു​വെ​ന്നും ച​ന്ദ്രി​ക മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അതേ സമയം മധുവിനെ മർദിച്ച് കൊലപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി പറഞ്ഞു. വനംവകുപ്പിനെതിരായ ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനാണ്. സർക്കാർ അതിൽ വീഴില്ലെന്നും മന്ത്രി പറഞ്ഞു.


LATEST NEWS